മഹാരാഷ്ട്രയിൽ അതിക്രൂരപീഡനത്തിനിരയായി നഴ്സിം​ഗ് വിദ്യാർത്ഥിനി

By: 600007 On: Aug 27, 2024, 11:29 AM

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി നഴ്സിങ് വിദ്യാർഥിനി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവർ ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. നാല് ദിവസങ്ങൾക്ക് മുമ്പാണ്സംഭവം നടക്കുന്നത്. ആശുപത്രിയിൽ നിന്ന് ജോലി പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഓട്ടോ ഡ്രൈവർ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പെൺകുട്ടി ആരോ​​ഗ്യം വീണ്ടെടുത്തതിന് തുടർന്നാണ് പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയെക്കുറിച്ചുള്ള പരിശോധനകൾ നടത്തിവരികയാണ്.

പ്രദേശത്ത് അന്വേഷണം നടത്തിയതിൽ നിന്നും ഇതുവരെ ഓട്ടോ ഡ്രൈവറെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസ് സംഭവത്തിൽ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രതിഷേധവും ശക്തമാകുന്നുണ്ട്. അതേ സമയം പ്രതിയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് പറയുന്നത്.