പി പി ചെറിയാൻ, ഡാളസ്
ഡാളസ് : സിസ്റ്റർ ശിവാനി സെപ്റ്റംബർ 8നു ഡാളസിൽ "സ്നേഹത്തിൻ്റെയും വെളിച്ചത്തിൻ്റെയും പ്രതീക്ഷയുടെയും ജീവിതം നയിക്കുന്നു"എന്ന വിഷയത്തെകുറിച്ചു പ്രഭാഷണം നടത്തുന്നു.
ആശയക്കുഴപ്പത്തിൻ്റെയും അരാജകത്വത്തിൻ്റെയും സമയങ്ങളിൽ പ്രത്യാശയും വ്യക്തതയും കൊണ്ടുവരാൻ പ്രാചീന ജ്ഞാനത്താൽ നമ്മെ നയിക്കുന്ന, ആഗോളതലത്തിൽ അറിയപ്പെടുന്ന ആത്മീയ അധ്യാപികയും പ്രചോദനാത്മക പ്രഭാഷകയുമായ സിസ്റ്റർ ശിവാനിയെ സ്വാഗതം ചെയ്യാൻ ടെക്സാസിലെ ബ്രഹ്മാ കുമാരിസ് മെഡിറ്റേഷൻ സെന്ററാണ് പരിപാടികൾ തയാറാക്കുന്നത്.
സെപ്റ്റംബർ 8 ഞായറാഴ്ച 2:00 - 4:00 PM (CDT) ക്രെഡിറ്റ് യൂണിയൻ ഓഫ് ടെക്സാസ് ഇവൻ്റ് സെൻ്റർ #1350 200 ഇ. സ്റ്റേസി റോഡ് അലൻ, TX 75002.
പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തു ടിക്കറ്റുകൾ ആവശ്യമാണ്. നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യാൻ ലിങ്ക് സ്കാൻ ചെയ്യുക അല്ലെങ്കിൽ https://bit.ly/Shivani8 ഉപയോഗിക്കുക കൂടുതൽ വിവരങ്ങൾക്കു 972 254 5562.