കാല്‍ഗറിയില്‍ റോക്കി വ്യൂ കൗണ്ടി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഓഗസ്റ്റ് 6 ന് കോളിന്‍ ഹോഗ് എന്നയാളെ കൊലപ്പെടുത്തിയ എലിജ ബ്ലേക്ക് സ്‌ട്രോബറി എന്ന 28കാരനെയാണ് പോലീസ് തിരയുന്നത്. പ്രതിയെക്കുറിച്ച് ഓഗസ്റ്റ് 23 നും 30 നും ഇടയില്‍ വിവരം അറിയിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ട്രോബറിക്കായി ആല്‍ബെര്‍ട്ട, ബീസി, എഡ്മന്റണ്‍, സസ്‌ക്കാച്ചെവന്‍, ലെത്ത്ബ്രിഡ്ജ്, കാല്‍ഗറി എന്നിവടങ്ങളിലെ പോലീസ് സര്‍വീസുകള്‍ ശക്തമായ അന്വേഷണത്തിലാണ്.
സ്‌ട്രോബറി ആല്‍ബെര്‍ട്ടയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇളം നിറവും 6'1'' ഉയരവുമുള്ള സ്‌ട്രോബറിക്ക് തവിട്ട് നിറമുള്ള മുടിയാണ്. കയ്യിലും മുഖത്തും പച്ചകുത്തിയിട്ടുണ്ട്. സ്‌ട്രോബറി ആയുധധാരിയും അപകടകാരിയുമാണെന്നും പ്രതിയെ കാണുന്നവര്‍ ഉടന്‍ 911 ല്‍ വിളിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.