തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ജിടിഎയില്‍ ടൊറന്റോ സ്വദേശിയെ ആര്‍സിഎംപി അറസ്റ്റ് ചെയ്തു. 2021 അവസാനത്തോടെ എഫ്ബിഐയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ടൊറന്റോയില്‍ താമസിക്കുന്ന പ്രതിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
കാനഡ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തിയിരിക്കുന്ന തീവ്രവാദ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും മറ്റൊരു വ്യക്തിയെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി ആര്‍സിഎംപി പറയുന്നു. കുറ്റാരോപണ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ നീണ്ട അന്വേഷണത്തിന് ശേഷമാണ് തീവ്രവാദ കുറ്റം ചുമത്തിയിരിക്കുന്നത്. ഇയാളുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ആര്‍സിഎംപി അറിയിച്ചു.