കാല്‍ഗറിയില്‍ ട്രക്ക് മോഷ്ടിക്കാന്‍ ശ്രമം: സ്‌പൈക്ക് സ്ട്രിപ്പ് ഉപയോഗിച്ച് രണ്ട് മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു 

By: 600002 On: Aug 22, 2024, 12:08 PM

 


സൗത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ ട്രക്ക് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് വാഹനമോഷ്ടാക്കളെ സ്‌പൈക്ക് സ്ട്രിപ്പ് ഉപയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.15 ഓടെ ബാര്‍ലോ ട്രെയിലിനും 16 അവന്യുവിനും സമീപം മെറിഡിയന്‍ റോഡ് എന്‍ഇയിലാണ് സംഭവം. മോഷ്ടിച്ച ലൈസന്‍സ് പ്ലേറ്റുമായി വെളുത്ത ഡോഡ്ജ് റാം കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് കാല്‍ഗറിയിലൂടെ ട്രക്ക് അപകടകരമായ രീതിയില്‍, അശ്രദ്ധമായി ഓടിക്കുന്നതായി കണ്ടെത്തി. രാത്രി 11.55 ഓടെ ഗ്ലെന്‍മോര്‍ ട്രയല്‍ വഴി വീണ്ടും ട്രക്ക് നഗരത്തില്‍ പ്രവേശിച്ചതായി പോലീസ് പറഞ്ഞു. 

തുടര്‍ന്ന്, അര്‍ധരാത്രി 12.40 ഓടെ ട്രാഫിക് സര്‍ക്കിളില്‍ വെച്ച് സ്‌പൈക്ക് സ്ട്രിപ്പ് ഉപയോഗിച്ച് ട്രക്ക് പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ഇതിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോഷണം സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.