വാന്‍കുവര്‍ റെസ്റ്റോറന്റില്‍ പോക്ക് ബൗളില്‍ ചത്ത എലിയെ കണ്ടെത്തി

By: 600002 On: Aug 21, 2024, 1:25 PM

 

 

വാന്‍കുവറില്‍ പോക്ക് റെസ്‌റ്റോറന്റില്‍ നിന്നും വാങ്ങിയ പോക്ക് ബൗളില്‍ ചത്ത എലിയെ കണ്ടെത്തി. ജൂലൈ 29 ന് കിംഗ്‌സ്‌വേയിലുള്ള പോക്ക് ബാര്‍ റെസ്‌റ്റോറന്റിലെത്തിയ കാം കക്ക്‌വാന്‍ എന്നയാള്‍ക്കായണ് ദുരനുഭവം ഉണ്ടായത്. കാബേജ്, ലെറ്റിയൂസ് എന്നിവയടങ്ങിയ പോക്ക് ബൗളില്‍ ചത്ത എലിയെ കണ്ടെത്തിയത് ഞെട്ടലുണ്ടാക്കിയതായി കക്ക്‌വാന്‍ പറയുന്നു. പോക്ക് ബാറിലെത്തി തനിക്കുണ്ടായ അനുഭവം പറഞ്ഞു. ബൗള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. പോക്ക് ബൗള്‍ മാറ്റി നല്‍കാനാണ് റെസ്‌റ്റോറന്റ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ കക്ക്‌വാന്‍ ഫ്രാഞ്ചൈസി ഉടമ മൈക്കല്‍ ഹ്വാങ്ങുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കക്‌വാന് 500 ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തുകയും റെസ്റ്റോറന്റിന്റെ വൃത്തിയും മറ്റ് സാഹചര്യങ്ങളും വിലയിരുത്തുകയും ചെയ്തു. ഫുഡ് അസംബ്ലി ലൈനിലേക്ക് സിസിടിവി ക്യാമറകള്‍ കൂടുതല്‍ ഉള്‍പ്പെടുത്താനും അതുവഴി ഭാവിയില്‍ റെസ്റ്റോറന്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുമെന്നും ഫ്രാഞ്ചൈസി ഉടമ പറഞ്ഞു.