കാനഡയുടെ പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ 2.5 ശതമാനമായി കുറഞ്ഞു: റിപ്പോര്‍ട്ട് 

By: 600002 On: Aug 21, 2024, 11:14 AM

 


കാനഡയുടെ പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ 2.5 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. സമ്പദ്‌വ്യവസ്ഥയിലുടനീളം വില സമ്മര്‍ദ്ദം കുറയുന്ന സാഹചര്യത്തിലാണ് ജൂണ്‍ മാസത്തിലെ 2.7 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ പണപ്പെരുപ്പ നിരക്ക് 2.5 ശതമാനമായത്. 2021 മാര്‍ച്ചിന് ശേഷമുള്ള ഉപഭോക്തൃ വില സൂചികയിലെ ഏറ്റവും മന്ദഗതിയിലുള്ള വാര്‍ഷിക വര്‍ധനയാണിത്. ട്രാവല്‍ ടൂറുകള്‍, എയര്‍ലൈന്‍ ടിക്കറ്റുകള്‍, അക്കമഡേഷന്‍ എന്നിവ കുതിച്ചുയര്‍ന്നപ്പോള്‍ ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് യാത്രാ നിരക്ക് കുറഞ്ഞതാണ് പണപ്പെരുപ്പ നിരക്ക് കുറയാന്‍ കാരണമായത്. പാസഞ്ചര്‍ വാഹനങ്ങള്‍ക്കും വൈദ്യുതിക്കും നിരക്ക് കുറഞ്ഞതും പണപ്പെരുപ്പ നിരക്ക് കുറയാന്‍ ഇടയാക്കി. 

അതേസമയം, ഗ്രോസറി വില 2.1 ശതമാനം ഉയര്‍ന്നു. 2022 തുടക്കത്തില്‍ ആരംഭിച്ച പലിശനിരക്ക് വര്‍ധനവിനിടയില്‍ വാടക നിരക്ക് വര്‍ഷംതോറും 8.5 ശതമാനം വര്‍ധിച്ചു. മോര്‍ഗേജ് പലിശ 21 ശതമാനം ഉയര്‍ന്നു. ഭവന നിര്‍മാണ ചെലവുകള്‍ പണപ്പെരുപ്പത്തിന്റെ പ്രധാന ഘടകമായി തുടരുമ്പോള്‍, നിരക്ക് വളര്‍ച്ച കഴിഞ്ഞ മാസം 5.7 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്ക് കുറയ്ക്കുന്നത് തുടരുമെന്ന് പ്രവചിക്കുന്നു.