ഈ വര്‍ഷം ആയിരക്കണക്കിന് കോടീശ്വരന്മാര്‍ കാനഡയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 128,000 കോടീശ്വരന്മാര്‍ വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുമെന്നും ഇതില്‍ കാനഡ കുടിയേറ്റക്കാരായ കോടീശ്വരന്മാരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുമെന്നും കണക്കാക്കപ്പെടുന്നു. 2024 ല്‍ 3,200 കോടീശ്വരന്മാര്‍ കാനഡയിലേക്ക് കുടിയേറിതാമസിക്കുമെന്നാണ് പ്രവചനങ്ങള്‍. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ധനികരുള്ള നാലാമത്തെ രാജ്യമാണ് കാനഡ.
കോടീശ്വരന്മാര്‍ കൂട്ടത്തോടെ കാനഡയില്‍ ചേക്കേറാനുള്ള പ്രധാന കാരണം രാജ്യത്തിന്റെ ടാക്‌സ് ബെനിഫിറ്റുകളാണ്. ഇക്കണോമിക്, പൊളിറ്റിക്കല്‍ സ്റ്റെബിളിറ്റിയാണ് മറ്റൊന്ന്. 2022 ല്‍ നോര്‍വേ വെല്‍ത്ത് ടാക്‌സുകള്‍ ഉയര്‍ത്തിയപ്പോള്‍ കാനഡയിലേക്ക് കോടീശ്വരന്മാരുടെ ഒഴുക്കുണ്ടായി. ഈ വര്‍ഷം, ഇറ്റലി പുതിയ സമ്പന്നരായ വിദേശികള്‍ക്ക് ഫ്‌ളാറ്റ് ടാക്‌സ് ഇരട്ടിയാക്കി. അടുത്ത വര്‍ഷം യുകെ, വിദേശ വരുമാനത്തിന്മേല്‍ നികുതി ഒഴിവാക്കാന്‍ വ്യക്തികളെ അനുവദിക്കുന്ന ദീര്‍ഘകാല നിയമങ്ങള്‍ അവസാനിപ്പിക്കും. ഇതെല്ലാം കാനഡയിലേക്ക് കോടീശ്വരന്മാരുടെ കുടിയേറ്റം വര്‍ധിപ്പിക്കാനിടയാക്കുമെന്നാണ് നിരീക്ഷണം.