7-ഇലവന് വമ്പന്‍ ബൈ-ഔട്ട് ഓഫര്‍ നല്‍കി കനേഡിയന്‍ കമ്പനി 

By: 600002 On: Aug 20, 2024, 1:11 PM

 

കനേഡിയന്‍ കണ്‍വീനിയന്‍സ് സ്‌റ്റോര്‍ ഭീമനായ Alimentation Couche-Tard Inc(ACT) ജാപ്പനീസ് കമ്പനിയായ 7-Eleven ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി Alimentation Couche-Tard Inc. ടോക്യോ ആസ്ഥാനമായുള്ള Seven & i  ലേക്ക് പ്രിലിമിനറി ബിഡ് അയച്ചതായി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഇടപാട് വിജയകരമായി പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇടപാട് തുകയും മറ്റ് സാമ്പത്തിക വിവരങ്ങളും ACT വെളിപ്പെടുത്തിയിട്ടില്ല. 

നിലവില്‍ ലോകമെമ്പാടുമുള്ള 85,000 7-Eleven  സ്റ്റോറുകള്‍ തങ്ങള്‍ക്കുണ്ടെന്നും 157,000 ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും ജാപ്പനീസ് കമ്പനി പറയുന്നു. ക്യുബെക്ക് ആസ്ഥാനമായുള്ള ACT ക്ക് Circle K, Ingo  ബ്രാന്‍ഡുകളുണ്ട്. കൂടാതെ 31 രാജ്യങ്ങളിലായി 16,700 ലധികം കണ്‍വീനിയന്‍സ് സ്‌റ്റോറുകളും ഗ്യാസ് സ്‌റ്റേഷനുകളും ACT ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.