പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ഫെയ്‌സ്ബുക്ക് വഴി കോട്ടേജ് വാടകയ്ക്ക് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്. സമീപകാലത്തായി ഫെയ്‌സ്ബുക്ക് പരസ്യത്തിലൂടെ കോട്ടേജ് ബുക്ക് ചെയ്ത രണ്ട് സ്ത്രീകള്‍ക്ക് പണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി. പിഇഐ കോട്ടേജ് റെന്റല്‍സ് എന്ന ഫെയ്‌സ്ബുക്ക് പേജ് വഴി വാടകയ്ക്ക് കോട്ടേജ് ബുക്ക് ചെയ്ത സ്ത്രീകള്‍ക്കാണ് പണം നഷ്ടമായത്. കോട്ടേജ് ബുക്ക് ചെയ്ത് പണം നല്‍കിയതിന് പിന്നാലെ തട്ടിപ്പുകാര്‍ എല്ലാ ആശയവിനിമയവും പൂര്‍ണമായി നിര്‍ത്തുകയാണ് ചെയ്യുന്നത്. ഒരു സ്ത്രീക്ക് ഏകദേശം 1,300 ഡോളര്‍ നഷ്ടമായതായി പോലീസ് പറഞ്ഞു.
ചില അനധികൃത ഓണ്‍ലൈന്‍ സൈറ്റുകള്‍ കോട്ടേജുകള്‍ വാഗ്ദാനം ചെയ്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന്റെ ആധികാരികത ഉറപ്പുനോക്കിയതിന് ശേഷം മാത്രമേ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാവൂയെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.
തട്ടിപ്പുകളെ കുറിച്ച് ബോധ്യമുണ്ടെന്ന് പിഇഐ ടൂറിസം വകുപ്പ് പ്രതികരിച്ചു. കാനഡയിലെ ക്രിമിനല്‍ കോഡ് പ്രകാരം, വഞ്ചന കുറ്റമായതിനാല്‍ തട്ടിപ്പ് സംഭവങ്ങള്‍ അന്വേഷിക്കാന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യാജ പരസ്യങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.