ടീംസ്റ്റേഴ്സ് യൂണിയനുമായുള്ള തൊഴില്‍ തര്‍ക്കം യുഎസുമായുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന ലോക്കൗട്ടുകളോ പണിമുടക്കുകളോ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയതിനാല്‍ കാനഡയിലെ ഏറ്റവും വലിയ രണ്ട് റെയില്‍റോഡ് കമ്പനികള്‍ ഷിപ്പിംഗ് നെറ്റ്‌വര്‍ക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലൂടെ ദശലക്ഷകണക്കിന് ടണ്‍ ചരക്ക് കൊണ്ടുപോകുന്ന കനേഡിയന്‍ പസഫിക് കന്‍സാസ് സിറ്റിയും കനേഡിയന്‍ നാഷണല്‍ റെയില്‍റോഡ് എന്നീ കമ്പനികള്‍ അപകടകരമായ വസ്തുക്കളുടെയും ശീതീകരിച്ച ഉല്‍പ്പന്നങ്ങളുടെയും ചരക്ക് നീക്കം നിര്‍ത്തിയതായി അറിയിച്ചു. കരാറുകളില്‍ എത്തിയില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ ടീംസ്റ്റേഴ്‌സ് കാനഡയിലെ തൊഴിലാളികള്‍ ലോക്കൗട്ട് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൊവ്വാഴ്ച, കാനഡയില്‍ നിന്നുള്ള എല്ലാ ചരക്ക് നീക്കങ്ങളും നിര്‍ത്തുമെന്ന് സിപികെസി അറിയിച്ചു. കൂടാതെ അമേരിക്കയില്‍ നിന്നും കാനഡയിലേക്കുള്ള എല്ലാ ഷിപ്പ്‌മെന്റുകളും നിര്‍ത്തുമെന്നും റെയില്‍റോഡ് കമ്പനി അറിയിച്ചു. വെള്ളിയാഴ്ച യുഎസ് പാര്‍ട്ണര്‍ റെയില്‍റോഡ്‌സില്‍ നിന്നുള്ള കണ്ടെയ്‌നര്‍ ഇറക്കുമതി നിര്‍ത്തിയതായി കനേഡിയന്‍ നാഷണല്‍ റെയില്‍റോഡ്‌സും അറിയിച്ചു.