2025 ല്‍ എഡ്മന്റണില്‍ ട്രാന്‍സിറ്റ് നിരക്കുകള്‍ വര്‍ധിച്ചേക്കും 

By: 600002 On: Aug 19, 2024, 12:15 PM

 


2025 ല്‍ ട്രാന്‍സിറ്റ് നിരക്ക് വര്‍ധന പരിഗണിക്കുന്നതായി എഡ്മന്റണ്‍ സിറ്റി. എഡ്മന്റണ്‍ ട്രാന്‍സിറ്റ് സര്‍വീസിന്റെ ഫണ്ടിംഗ് വിടവ് പരിഹരിക്കാന്‍ നിരക്കുകള്‍ ഉയര്‍ത്തുന്നത് ആവശ്യമാണെന്ന് സിറ്റി അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. എന്നാല്‍ നിരക്ക് വര്‍ധന നിര്‍ഭാഗ്യകരമെന്നാണ് ചില ഉപഭോക്താക്കള്‍ പ്രതികരിച്ചത്. 

അടുത്ത വര്‍ഷം മുതല്‍  ARC കാര്‍ഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് 2.75 ഡോളറില്‍ നിന്നും 3.50 ഡോളറിലേക്ക് ഉയരും. നേരിട്ട് ക്യാഷായി നല്‍കുകയാണെങ്കില്‍ നിരക്ക് 4.25 ഡോളറായി ഉയരും. കൂടാതെ പ്രതിമാസ നിരക്കും വര്‍ധിക്കും. മുതിര്‍ന്നവര്‍ക്കുള്ള പ്രതിമാസനിരക്ക് 120 ഡോളറാകും. യൂത്ത്/സീനിയര്‍ പ്രതിമാസ നിരക്ക് 78 ഡോളറായും ഉയരുമെന്നാണ് അതോറിറ്റി നല്‍കുന്ന സൂചന. 

അതേസമയം, കുറഞ്ഞ വരുമാനമുള്ള ട്രാന്‍സിറ്റ് പാസുകള്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ ഭാഗികമായി നിരക്ക് വര്‍ധന ആവശ്യമാണെന്ന് എഡ്മന്റണ്‍ ട്രാന്‍സിറ്റ് സര്‍വീസസ് വിശദീകരിച്ചു. നിര്‍ദ്ദിഷ്ട നിരക്ക് വര്‍ധന ഈ മാസവസാനത്തോടെ സിറ്റി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.