കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

By: 600084 On: Aug 17, 2024, 3:29 PM

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ന് രാവിലെ 10:30 ന് അസോസിയേഷൻ ഓഫീസിലെ മുമ്പിൽ ഇന്ത്യൻ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. അസോസിയേഷൻ അംഗങ്ങൾ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചു.

അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അസോസിയേഷൻറെ മുതിർന്ന പ്രവർത്തകനായ ഐ വർഗീസ്, ഷിജു എബ്രഹാം ഐ സി ഇ സി പ്രസിഡൻറ്, പിസി മാത്യു ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ, മാധ്യമപ്രവർത്തകൻ പി പി ചെറിയാൻ അസോസിയേഷൻ / ഐ സി ഇ സി ഭാരവാഹികളായ ദീപക് നായർ, സിജു വി ജോർജ്, രാജൻ ഐസക്, ടോമി നെല്ലിവേലിൽ, സാബു മാത്യു, ജേക്കബ് സൈമൺ, ബേബി കോടുവത്ത് എന്നിവരും എക്സ്പ്രസ് ഹൊറാൾഡ് പത്രാധിപർ രാജുതലകൻ, ലാനാ മുൻ പ്രസിഡണ്ട് ജോസ് ഓച്ചാലിൽ, പിടി സെബാസ്റ്റ്യൻ, ടി സി ചാക്കോ, ടി. പി. മാത്യു തുടങ്ങിയവരും സംബന്ധിച്ചു. സോഷ്യൽ സർവീസ് ഡോക്ടർ ജയ്സി ജോർജ് നന്ദി പറഞ്ഞു.