നിരവധി തൊഴിലവസരങ്ങള്‍, നിയമനം വേഗത്തില്‍; കാനഡയില്‍ പത്ത് കമ്പനികളെ പരിചയപ്പെടാം 

By: 600002 On: Aug 16, 2024, 12:33 PM

 


കാനഡയില്‍ ജോലി തേടുന്നവര്‍ ഏറ്റവുമാദ്യം ആഗ്രഹിക്കുന്നത് വളരെ പെട്ടെന്ന് ജോലി ലഭിക്കാനായിരിക്കും. സമയമെടുത്തുള്ള പ്രോസസിംഗ് തൊഴിലന്വേഷകരെ നിരാശപ്പെടുത്തും. ചില കമ്പനികളില്‍ നിയമനങ്ങള്‍ സമയമെടുത്ത് ചെയ്യുമ്പോള്‍ മറ്റ് ചില കമ്പനികള്‍ മറ്റുള്ള കമ്പനികളെ അപേക്ഷിച്ച് നിയമനം വേഗത്തില്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യവ്യാപകമായി അപേക്ഷകര്‍ക്ക് നിയമനം വേഗതയേറിയ പ്രക്രിയയായി അനുഭവപ്പെട്ട ചില കമ്പനികള്‍ ഉണ്ട്. 
അറ്റ്‌ലാന്റിക് പാക്കേജിംഗ് പ്രൊഡക്ട്‌സ് ലിമിറ്റഡ്, ബേണ്‍േ്രബ ഫാംസ്, ഡിഎച്ച്എല്‍, മോക്‌സീസ്, 1-800-GOT-JUNK, സ്‌കെച്ചേഴ്‌സ്, ഓണ്‍റൂട്ട്, അലീഡ് യൂണിവേഴ്‌സല്‍, ലെവാന്റെ ലിവിംഗ്, ഓള്‍ഡ് ഡച്ച് ഫുഡ്‌സ് എന്നീ കമ്പനികള്‍ തൊഴിലന്വേഷകര്‍ക്ക് നിയമനങ്ങള്‍ വേഗത്തിലാക്കുന്നുണ്ട്. കമ്പനികളെക്കുറിച്ച് വിശദമായി അറിയാന്‍ https://ca.indeed.com/career-advice/news/companies-hiring-fastest-canada   എന്ന ലിങ്ക് സന്ദര്‍ശിക്കുക.