എല്ലാ ഫ്‌ളൈറ്റുകളും സര്‍വീസ് നിര്‍ത്തലാക്കുകയാണെന്നും എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും കാനഡ ജെറ്റ്‌ലൈന്‍സ് പ്രഖ്യാപിച്ചു. കാനഡയിലെ കൊമേഴ്‌സ്യല്‍ എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി സൂചിപ്പിക്കുന്നതാണ് എയര്‍ലൈനിന്റെ പിന്മാറ്റം. ടൊറന്റോയില്‍ നിന്നും നിരവധി ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് നടത്തിയ എയര്‍ലൈന്‍ കടക്കെണിയില്‍ പെട്ട് നട്ടംതിരിയുകയാണ്. നിലനില്‍പ്പിനാവശ്യമായ മൂലധനം കണ്ടെത്താനായില്ലെന്നും ക്രെഡിറ്റര്‍ പ്രൊട്ടക്ഷനായി ഫയല്‍ ചെയ്തിരിക്കുകയാണെന്നും എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്ട്രാറ്റജിക് ട്രാന്‍സാക്ഷന്‍സ്, ഇക്വിറ്റി, ഡെറ്റ് ഫിനാന്‍സിംഗ് ഉള്‍പ്പെടെ ലഭ്യമായ എല്ലാ ധനസഹായ ബദലുകളും പിന്തുടര്‍ന്നുവെന്നും വക്താവ് എറിക് ഡൈമണ്ട് പറഞ്ഞു. ഈ ശ്രമങ്ങള്‍ക്കിടയില്‍ എയര്‍ലൈനിന് പ്രവര്‍ത്തനം തുടരുന്നതിന് ആവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെന്നും ഡൈമണ്ട് പറഞ്ഞു.
സര്‍വീസ് നിര്‍ത്തുന്നതിനാല്‍ നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ റീഫണ്ട് ലഭ്യമാക്കാന്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുമായി ബന്ധപ്പെടണമെന്ന് കാനഡ ജെറ്റ്‌ലൈന്‍സ് അറിയിച്ചു.