അമേരിക്കന്‍ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ എഴുത്തുകാരന്‍ എബ്രഹാം തെക്കേമുറി അന്തരിച്ചു

By: 600002 On: Aug 15, 2024, 7:27 AM

 

പി പി ചെറിയാന്‍, ഡാളസ്


ഡാളസ്: മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ, അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന കഥാകാരന്‍ പ്രശസ്തനായ എബ്രഹാം തെക്കേമുറി അന്തരിച്ചു. ബുധനാഴ്ച്  വൈകീട്ട് 4 മണിക്ക് റിച്ചാര്‍ഡ്‌സണ്‍ മെതഡിസ്റ്റ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ ഉണ്ടായ ദേഹാഹാശ്വാസ്യത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തിനരികിലുണ്ടായിരുന്നു. സംസ്‌ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കും.