കാനഡയില്‍ പുതിയ ജോലിക്കായി അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണാവസരം വാഗ്ദാനം ചെയ്ത് റീട്ടെയ്ല്‍ ശൃംഖലയായ കോസ്റ്റ്‌കോ കാനഡ. രാജ്യവ്യാപകമായി സ്ഥാപനങ്ങളില്‍ നിരവധി തൊഴിലവസരങ്ങളാണ് കോസ്റ്റ്‌കോ കാനഡ വാഗ്ദാനം ചെയ്യുന്നത്. മാത്രവുമല്ല, പല ജോലികള്‍ക്കും ബിരുദം പോലും ആവശ്യമില്ലെന്നതാണ് ആകര്‍ഷണം. ഫുഡ് കോര്‍ട്ട്, റിസപ്ഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി തൊഴിലവസരങ്ങളാണ് തുറന്നിരിക്കുന്നത്.
ബേക്കര്‍, കേക്ക് ഡെക്കറേറ്റര്‍, കാഷ്യര്‍ അസിസ്റ്റന്റ്, ഫുഡ് സര്‍വീസ് അസിസ്റ്റന്റ്-ഫുഡ് കോര്‍ട്ട്, ലോസ് പ്രിവന്‍ഷന്‍ ക്ലര്‍ക്ക്, മീറ്റ് അസിസ്റ്റന്റ്, മെമ്പര്‍ സര്‍വീസ് അസിസ്റ്റന്റ്, സര്‍വീസ് ഡെലി ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോസ്റ്റ്‌കോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.