ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശം നടത്തിയ കനേഡിയന്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷനിലെ ചീഫ് കമ്മീഷണര്‍ രാജിവെച്ചു. ഇസ്രയേലുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ അഭിപ്രായങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷമാണ് രാജി. ചീഫ് കമ്മീഷണറായി ഈയിടെ നിയമിതനായ ബിര്‍ജു ദത്താനിയാണ് രാജി വെച്ചത്.
ദത്താനിയുടെ മുന്‍കാല ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശങ്ങളില്‍ കനേഡിയന്‍ ജൂത സംഘടനകള്‍ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഫെഡറല്‍ നീതിന്യായ മന്ത്രി ആരിഫ് വിരാനി അന്വേഷണം ആരംഭിച്ചത്. എന്നാല്‍ താന്‍ ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന ആരോപണങ്ങള്‍ ദത്താനി മുമ്പ് നിഷേധിച്ചിരുന്നു.
പുതിയ ചീഫ് കമ്മീഷണറെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.