ലിസ്റ്റീരിയ അണുബാധ: കാനഡയില്‍ മരണം മൂന്നായി, 15 ഓളം പേര്‍ ആശുപത്രിയില്‍ 

By: 600002 On: Aug 13, 2024, 11:31 AM

 

 

ലിസ്റ്റീരിയ അണുബാധയെ തുടര്‍ന്ന് കാനഡയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ലിസ്റ്റീരിയ ബാധിച്ചതിനെ തുടര്‍ന്ന് തിരിച്ചുവിളിച്ച സില്‍ക്ക്, ഗ്രേറ്റ് വാല്യൂ ബ്രാന്‍ഡ് ശീതീകരിച്ച പാനീയങ്ങള്‍ ഉപയോഗിച്ചവരിലാണ് അണുബാധ സ്ഥിരീകരിച്ചത്. ഒന്റാരിയോ സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. രോഗബാധിതരായി 15 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതരായ പലരും തങ്ങള്‍ തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കേസുകളില്‍ 13 എണ്ണം ഒന്റാരിയോയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് കേസുകള്‍ ക്യുബെക്കിലും ആല്‍ബെര്‍ട്ട, നോവസ്‌കോഷ്യ എന്നിവടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഹെല്‍ത്ത് സര്‍വീസ് അറിയിച്ചു. ഏഴ് വയസ്സ് മുതല്‍ 89 വയസ്സുവരെയുള്ളവര്‍ രോഗബാധിതരായിട്ടുണ്ട്. രോഗബാധിതകില്‍ ഭൂരിഭാഗവും സ്ത്രീകളും 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.