ചൊവ്വാഴ്ച വൈകിട്ട് ഡോ. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ബേബി മണക്കുന്നേലിനും ഹൂസ്റ്റണിൽ സ്വീകരണം

By: 600084 On: Aug 12, 2024, 4:07 PM

പി പി ചെറിയാൻ, ഡാളസ് 

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തി ചേരുന്ന മൂവാറ്റുപുഴ എംഎൽഎ ഡോ. മാത്യു കുഴൽനാടനും ഫോമായുടെ സൗത്ത് ഇന്ത്യൻ യുഎസ്‌  ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റുമായ പ്രസിഡന്റായി ഉജ്ജ്വല വിജയം കൈവരിച്ച ഓവർസീസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ ) നാഷണൽ പ്രസിഡണ്ടും ബേബി മണക്കുന്നേലിനും ഹൂസ്റ്റണിൽ സ്വീകരണമൊരുക്കുന്നു.

ഒഐസിസി യൂഎസ്‌എ  ഹൂസ്റ്റൺ ചാപ്റ്ററിന്റെയും സൗത്ത് ഇന്ത്യൻ യുഎസ്  ചേംബർ ഓഫ് കോമേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സ്വീകരണ സമ്മേളനത്തിൽ ഹൂസ്റ്റണിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കളും  സംബന്ധിക്കും. ഓഗസ്റ്റ് 13 നു ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഹാളിലാണ് സ്വീകരണ സമ്മേളനം. (435 Murphy Rd, Ste 101, Stafford, Texas 77477) ഈ സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.