ബ്രിട്ടീഷ് കൊളംബിയയിലുടനീളം പടര്‍ന്നുപിടിക്കുന്ന എട്ടോളം കാട്ടുതീ വെള്ളിയാഴ്ച രാത്രിയുണ്ടായ ഇടി മിന്നൽ മൂലമെന്ന് ബീസി വൈല്‍ഡ്ഫയര്‍ സര്‍വീസസ്. ഏകദേശം 611 ഓണ്‍-റിസര്‍വ് അംഗങ്ങള്‍ താമസിക്കുന്ന വിറ്റ്‌സെറ്റ് കമ്മ്യൂണിറ്റിയ്ക്ക് സമീപമാണ് കാട്ടുതീകളില്‍ നാലെണ്ണം കത്തുന്നതെന്ന് ബീസി വൈല്‍ഡ്ഫയര്‍ സര്‍വീസ് അറിയിച്ചു. ചിലത് ചെറുതീപിടുത്തങ്ങളാണെങ്കിലും വിദൂര സ്ഥലങ്ങളിലായതിനാല്‍ നിയന്ത്രണവിധേയമാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു.
പ്രവിശ്യയിലുടനീളം 380 ലധികം കാട്ടുതീകള്‍ സജീവമായി കത്തിക്കൊണ്ടിരിക്കുകയാണ്. സതേണ്‍ ഇന്റീരിയറില്‍ മിന്നലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് തീപിടുത്തത്തിന്റെ ശക്തികൂട്ടുമെന്നും വൈല്‍ഡ്ഫയര്‍ സര്‍വീസ് പറഞ്ഞു.