2024 പാരീസ് ഒളിമ്പിക്‌സ് കാനഡയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായിരുന്നു. സ്വര്‍ണം, വെള്ളി, വെങ്കലമടക്കം 27 മെഡലുകളോടെ ഒളിമ്പിക്‌സില്‍ പതിനൊന്നാം സ്ഥാനത്താണ് കാനഡ. 2021 ല്‍ ടോക്യോ ഒളിമ്പിക്‌സില്‍ 25 മെഡലുകളാണ് കാനഡ നേടിയത്. 315 അത്‌ലറ്റുകള്‍, 22 ഇതര താരങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 337 അത്‌ലറ്റുകളെയാണ് കാനഡ പാരീസിലേക്ക് അയച്ചത്. തിരിച്ചെത്തിയ ടീം അംഗങ്ങളില്‍ 39 പേര്‍ നേരത്തെ ഒളിമ്പിക്‌സ് മെഡല്‍ നേടിയിരുന്നു. ഞായറാഴ്ച ഗെയിംസ് അവസാനിച്ചപ്പോള്‍ കാനഡയുടെ 17 മെഡലുകള്‍ വനിതകളും ഒമ്പത് എണ്ണം പുരുഷന്മാരും ടെന്നീസ് ഡബിള്‍സിനുള്ള മിക്‌സഡ് വിഭാഗത്തില്‍ ഒരു മെഡലുമാണ് നേടിയത്. ഒമ്പത് സ്വര്‍ണ മെഡലാണ് കാനഡ നേടിയത്. ഏഴ് വെള്ളിയും, 11 വെങ്കല മെഡലും നേടി മിന്നും പ്രകടനമാണ് കാനഡ ഇത്തവണ കാഴ്ചവെച്ചത്.
കാനഡയുടെ മെഡല്‍ നേട്ടത്തിന്റെ വിശദമായ വിവരങ്ങള്‍ ഒളിമ്പിക്‌സ് കാനഡയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.