​ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിൽ ബോംബാക്രമണം; 100 മരണം

By: 600007 On: Aug 10, 2024, 7:11 AM

ഗാസ: ​ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ബോംബാക്രമണം. ദരജ് മേഖലയിലെ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തിൽ ഭവനരഹിതരായ പലസ്തീൻകാർ അഭയം തേടിയ സ്കൂളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.