പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്റാവത് വെങ്കല മെഡല്‍ നേടിയതോടെയാണിത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമന്‍റെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ അമനെ തോൽപ്പിച്ചത്.