ബാക്ക്-ടു-സ്‌കൂള്‍: വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി ഇനങ്ങള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഐകിയ കാനഡ 

By: 600002 On: Aug 8, 2024, 7:50 PM


ബാക്ക്-ടു-സ്‌കൂള്‍ സീസണ്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ ഐകിയ കാനഡ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ഇനങ്ങള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ലൈഫ് അറ്റ് ഹോം റിപ്പോര്‍ട്ടില്‍ 45 ശതമാനം കനേഡിയന്‍ പൗരന്മാരും അവരുടെ സാമ്പത്തിക കാര്യങ്ങള്‍ പ്രധാനമായും പരിഗണിക്കുന്നതായി ഐകിയ കണ്ടെത്തി. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ആവശ്യമായ ഇനങ്ങള്‍ അവരുടെ ആഗ്രഹത്തിനും ഇഷ്ടത്തിനും വാങ്ങിനല്‍കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഐകിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

കുടുംബങ്ങളെ സഹായിക്കുന്നതിനായി ഓഗസ്റ്റ് 12 മുതല്‍ 18 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രാന്‍ഡിന്റെ ഐക്കണിക് മഞ്ഞ അല്ലെങ്കില്‍ നീല FRAKTAbag  ല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എല്ലാ ഇനങ്ങള്‍ക്കും 500 ഡോളര്‍ വരെ 15 ശതമാനം ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഐകിയ വില കുറച്ച 1500 ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേയാണിത്. സ്റ്റോറേജ്, വര്‍ക്ക്‌സ്‌പെയ്‌സ്, ഇലക്ട്രോണിക്‌സ് എന്നിവയിലും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വില പ്രതീക്ഷിക്കാമെന്നും കമ്പനി അറിയിച്ചു.