ഭാഷാതിര്‍ത്തികള്‍ മറികടന്ന് മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ വൻ ഹിറ്റായി അടുത്തിടെ മാറാറുണ്ട്. അയര്‍ലാന്റും ഓസ്‌ട്രേലിയയുമൊക്കെ നിലവില്‍ മലയാള സിനിമകള്‍ക്ക് വലിയ സ്വീകാര്യതകള്‍ ലഭിക്കുന്ന രാജ്യമാണ്. മലയാളത്തിന്റെ മോഹൻലാലിന്റെ ഒരു ക്ലാസിക് ചിത്രവും അവിടേയ്‍ക്ക് എത്തുകയാണ്. റീ റിലീസായി ചരിത്രം സൃഷ്‍ടിക്കുന്ന ചിത്രം ദേവദൂതനാണ് അയര്‍ലാന്റിലും ഓസ്‍ട്രേലിയയിലും പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ഓഗസ്‍റ്റ് ഒമ്പതിനാണ് മോഹൻലാല്‍ നായകനായ ചിത്രം ദേവദൂതൻ അയര്‍ലാന്റിലും ഓസ്‍ട്രിയയിലും പ്രദര്‍ശനത്തിനെത്തുക. മോഹൻലാല്‍ നായകനായ ദേവദൂതന് മികച്ച കളക്ഷനുമാണ് ലഭിക്കുന്തന്. ദേവദൂതൻ ആഗോളതലത്തില്‍ ആകെ 3.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. 2023ല്‍ വീണ്ടുമെത്തിയ സ്‍ഫടികം 3.1 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്‍ത് പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ചിത്രം കാണാൻ നിരവധി പേരാണെത്തുന്നതെന്നാണ് പ്രത്യേകതയാണ്. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഛായാഗ്രാഹണം സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റായി മാറിയിരുന്നു