നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പില്‍ വീണ്ടും തകരാര്‍ കണ്ടെത്തിയതോടെ കാല്‍ഗറിയില്‍ വീണ്ടും സ്റ്റേജ് 4 ജലനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ ജ്യോതി ഗോണ്ടെക്. ഓഗസ്റ്റ് 26ന് ഔട്ട്‌ഡോര്‍ ജലനിയന്ത്രണം ആരംഭിക്കുമെന്നും ബിയര്‍സ്‌പോ സൗത്ത് ജലിവിതരണ പൈപ്പിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നത് വരെ നിയന്ത്രണം തുടരുമെന്നും മേയര്‍ അറിയിച്ചു.
കാല്‍ഗറി, എയര്‍ഡ്രി, സുറ്റീന നേഷന്‍, സ്ട്രാത്ത്‌മോര്‍, ചെസ്റ്റര്‍മെയര്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ബാധകമായിരിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് 3,000 ഡോളര്‍ പിഴ ചുമത്തും. ജലവിതരണ പൈപ്പില്‍ 16 സ്ഥലത്ത് തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പ്ലാന്‍ ചെയ്ത അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 23 വരെ സമയം ആവശ്യമാണെന്നും മേയര്‍ അറിയിച്ചു.