രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് ന്യൂസിലൻഡില്‍ വൻ സ്വീകരണം

By: 600007 On: Aug 8, 2024, 10:54 AM

വെല്ലിംഗ്ടണ്‍: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ന്യൂസിലൻഡില്‍. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് രാഷ്‌ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശനം.ന്യൂസിലൻഡിലെ വ്യാപാര മന്ത്രി ടോഡ് മക്ലേയും ഹൈക്കമ്മീഷണർ നീത ഭൂഷണും ചേർന്ന് രാഷ്‌ട്രപതിയെ സ്വീകരിച്ചതായി ന്യൂസിലൻഡിലെ ഇന്ത്യൻ എംബസി എക്‌സില്‍ കുറിച്ചു.

” ന്യൂസിലൻഡിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഊഷ്മളമായ സ്വീകരണം നല്‍കി. മന്ത്രി ടോഡ് മക്ലേയും ഹൈക്കമ്മീഷണർ നീത ഭൂഷനും ചേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിച്ചു. രാഷ്‌ട്രപതിക്ക് ന്യൂസിലൻഡിലേക്ക് സ്വാഗതം.”- ന്യൂസിലൻഡിലെ ഇന്ത്യൻ എംബസി കുറിച്ചു.