ബ്രിട്ടണ്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം: കനേഡിയന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി 

By: 600002 On: Aug 7, 2024, 6:19 PM

 


ബ്രിട്ടണില്‍ തുടരുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തില്‍ യുകെയിലുള്ള കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക വാര്‍ത്തകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 

സമാധാനപരമായ പ്രകടനങ്ങള്‍ പോലും എപ്പോള്‍ വേണമെങ്കിലും അക്രമാസക്തമാകാമെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ പറഞ്ഞു. പ്രതിഷേധങ്ങളും വലിയ സമ്മേളനങ്ങളും നടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക, പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, പ്രകടനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക തുടങ്ങി നിരവധി മുന്നറിയിപ്പുകള്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്.