കാനഡയിലെ ഗ്രോസറി സ്‌റ്റോറുകളില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ വില കൃത്യമായി കണക്കാക്കാന്‍ ഒരു സംവിധാനം. 2002 ല്‍ റീട്ടെയ്ല്‍ കൗണ്‍സില്‍ ഓഫ് കാനഡ(ആര്‍സിസി) നടപ്പിലാക്കിയ സ്‌കാനര്‍ പ്രൈസ് അക്യുറസി കോഡ് വിലകള്‍ കൃത്യമായി സ്‌കാന്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്ന സ്വമേധയാ ഉള്ള നിയന്ത്രണമാണ്. തെറ്റായ വില കണക്കുകൂട്ടല്‍ മോശം ഉപഭോക്തൃ ബന്ധങ്ങള്‍ക്കും നിയമപരമായ ഉപരോധങ്ങള്‍ക്കും കാരണമാകും. അതിനാല്‍ കനേഡിയന്‍ റീട്ടെയ്‌ലര്‍മാര്‍ കൃത്യമായ സ്‌കാനര്‍ വിലനിര്‍ണയത്തിന് പ്രതിജ്ഞാബദ്ധരാണെന്ന് ആര്‍സിസിയുടെ സ്‌കാനര്‍ പ്രൈസ് അക്യുറസി കോഡ് പേജില്‍ വിശദീകരിക്കുന്നു.
എല്ലാ സ്റ്റോറുകളിലെയും യൂണിവേഴ്‌സല്‍ പ്രൊഡക്റ്റ് കോഡ്, ബാര്‍ കോഡ്, പ്രൈസ് ലുക്ക്-അപ്പ് കോഡ് എന്നിവ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമാണ്. ബെസ്റ്റ് ബൈ പോലുള്ള ഇലക്ട്രോണിക് സ്‌റ്റോറുകള്‍, കോസ്റ്റ്‌കോ പോലുള്ള വലിയ സ്‌റ്റോറുകള്‍, ലോബ്ലോ കമ്പനീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്.
ചെക്ക്ഔട്ടില്‍ ഒരിനത്തിന് തെറ്റായ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന് തോന്നുണ്ടെങ്കില്‍ കാഷ്യറെ അറിയിക്കാന്‍ ആര്‍സിസി നിര്‍ദ്ദേശിക്കുന്നു. അവിടെ നിന്ന്, പ്രശ്‌നം പരിഹരിക്കുന്നതില്‍ കാഷ്യര്‍ സ്റ്റോറിന്റെ നടപടിക്രമങ്ങള്‍ പാലിക്കണം.