ജാസ്പറില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ക്കുള്ള ബസ് റൂട്ടുകള്‍ ഞായറാഴ്ച ആരംഭിച്ചു. കാട്ടുതീയില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് നേരിട്ട് കാണാന്‍ അനുവദിക്കുന്നതിനായാണ് ഇത്. ആദ്യ ട്രിപ്പ് എഡ്മന്റണില്‍ നിന്നും എഡിസണിലേക്കാണ് പുറപ്പെട്ടത്. കാട്ടുതീ നിലവില്‍ നിയന്ത്രണവിധേയമായതിനാലാണ് ബസ് സര്‍വീസുകള്‍ നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീപിടുത്തം കാരണം ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞയാഴ്ച പട്ടണത്തില്‍ നിന്നും ഒഴിഞ്ഞത്. ഇവരുടെ വീടുകളും നഗരത്തിലെ നിരവധി കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും കാട്ടുതീയില്‍ കത്തിയമര്‍ന്നു. കേടുപാടുകള്‍ നേരിട്ട് കാണാന്‍ അനുവദിക്കുന്നതിനോടൊപ്പം മാനസിക പിന്തുണ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.