ആഗോള ടെക് ഭീമനായ ഇന്റല്‍ വന്‍ തോതില്‍ പിരിച്ചുവിടലിന് തയാറെടുക്കുന്നു. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനായി മൊത്തം ജീവനക്കാരുടെ 15 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്റലിന്റെ പ്രഖ്യാപനം. കമ്പനിയുടെ അറിയിപ്പ് അനുസരിച്ച്, ഏകദേശം 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് സാധ്യത.
ഈ വര്‍ഷം കമ്പനിയുടെ ആകെ പ്രവര്‍ത്തന ചെലവ് ഏകദേശം 20 ബില്യണ്‍ ഡോളര്‍ കുറയ്ക്കാനാണ് ഇന്റലിന്റെ പദ്ധതി. കഴിഞ്ഞ പാദത്തില്‍ ഏകദേശം 1.6 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. പ്രധാന ഉല്‍പ്പന്നങ്ങളിലും സാങ്കേതികവിദ്യയിലും മികച്ച മുന്നേറ്റം കൈവരിച്ചെങ്കിലും രണ്ടാം പാദത്തിലെ പ്രകടനം വളരെ മോശമായിരുന്നുവെന്ന് ഇന്റലിന്റെ സിഇഒ പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു. രണ്ടാം പാദം വെല്ലുവിളി നിറഞ്ഞതാണെന്നും ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ, ലാഭം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇന്റല്‍ വ്യക്തമാക്കി.