ചൈനയില്‍ ‘നേക്കഡ് റെസിഗ്‌നേഷ’നുമായി യുവാക്കള്‍

By: 600007 On: Jul 19, 2024, 5:49 PM

ചൈന: ചൈനയിലിപ്പോള്‍ വ്യത്യസ്ത തരത്തിലുള്ള ഒരു റെസിഗ്‌നേഷനാണ് ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്നത്. ഇതിനെ ‘നേക്കഡ് റെസിഗ്‌നേഷന്‍’ എന്നാണ് അറിയപ്പെടുന്നത്.യുവാക്കളുടെ വ്യത്യസ്തമായ പ്രതിഷേധം ചൈനയുടെ സാമ്പത്തിക രംഗത്തെ തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വിദഗ്ദർ. ആഴ്ചയില്‍ ആറ് ദിവസവും രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് ഒമ്പതുമണി വരെ ജോലി ചെയ്യുന്നതാണ് ചൈനയില്‍ പരമ്ബരാഗതമായി ഉണ്ടായിരുന്ന തൊഴില്‍ രീതി.

ഇതിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭാവിയെക്കുറിച്ച്‌ ഒന്നും ചിന്ദിക്കാതെ, മറ്റൊരു ജോലി പോലുമില്ലാതെ നിലവിലെ ജോലി രാജിവെക്കുന്നതിനെയാണ് ‘നേക്കഡ് റെസിഗ്‌നേഷന്‍’ എന്ന് പറയുന്നത്.

ചൈനയുടെ  സാമ്പത്തിക വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ ഈ ട്രെന്‍ഡ് വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം ബിസിനസ് ഇന്‍സൈഡര്‍ ഇതിനെപ്പറ്റി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു തിരക്കേറിയ കോര്‍പ്പറേറ്റ് ജീവിതത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പലരും ജോലി രാജിവെക്കുന്നത്.