താല്‍ക്കാലിക വിദേശ തൊഴിലാളികളില്‍ നിന്നും പണം തട്ടി വ്യാജ ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് കാനഡയുടെ പുറത്തേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കണ്‍സള്‍ട്ടന്റുമാര്‍ പണത്തിന് പകരമായി വിദേശ തൊഴിലാളികള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ രാജ്യത്ത് സാധാരണമായി കൊണ്ടിരിക്കുകയാണെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകരു ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നു. കനേഡിയന്‍ തൊഴിലുടമകള്‍ വിദേശ തൊഴിലാളിയെ ജോലിയില്‍ നിയമിക്കുമ്പോള്‍ അപേക്ഷിക്കുന്ന ഫെഡറല്‍ ഡോക്യുമെന്റായ സെയില്‍ ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റ്(LMIA) തട്ടിപ്പുകളില്‍ ഉള്‍പ്പെടുന്നു. LMIA വില്‍ക്കുന്നത് കാനഡയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ഈ തട്ടിപ്പ് രാജ്യത്തിന് പുറത്തേക്കും നടക്കുന്നതായി അധികൃതര്‍ കരുതുന്നു.
LMIA എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡയാണ് നല്‍കുന്നത്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡയുടെ ലെറ്റര്‍ ഹെഡിന്റെ ഒരു പകര്‍പ്പില്‍ നിന്നും കനേഡിയന്‍ ലേബര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ ഓര്‍ഗനൈസേഷനുകളില്‍ നിന്നുള്ള നിരവധി വാട്ടര്‍മാര്‍ക്കുകളില്‍ നിന്നും സംയോജിപ്പിച്ച് എടുക്കുന്നതാണ് വ്യാജ LMIA. LIMA വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ പറയുന്നു.
കാനഡയിലെ ഇമിഗ്രേഷന്‍ സംവിധാനത്തെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് പുതിയ കാര്യമല്ലെന്ന് ലെത്ത്ബ്രിഡ്ജില്‍ നിന്നുള്ള ഇമിഗ്രേഷന്‍ ലോയര്‍ മാര്‍ക്ക് ഹോള്‍ത്ത് പറയുന്നു. വ്യാജ ജോലി ഓഫറുകളും വ്യാജ LMIA വില്‍ക്കുന്നതും പണ്ട് മുതല്‍ തൊട്ട് ഇപ്പോഴും രാജ്യത്ത് തുടര്‍ന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, താല്‍ക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിയന്ത്രണങ്ങളും നടപടികളും ഇടയ്ക്കിടെ അവലോകനം ചെയ്യുന്നുണ്ടെന്ന് ESDC പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാനഡയ്ക്കുള്ളില്‍ ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ 153 ഓളം വ്യക്തികള്‍ക്കെതിരെ കേസെടുത്തതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയും പറഞ്ഞു.