പി പി ചെറിയാൻ, ഡാളസ്
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി രാജകീയ പ്രൗഡിയോടെ കേരളം ഭരിച്ചത് 53 വർഷം. ഏറ്റവും കൂടുതൽ 19,078 ദിവസം നിയമസഭ സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. അടുത്തവർ അകന്നുപോകുബോൾ ഉണ്ടാകുന്ന ഒരു ആത്മനൊമ്പരം, അത് എഴുതി അറിയിക്കാൻ വയ്യ. ആ ഓർമ്മകൾക്കെന്തു സുഗന്ധമായിരുന്നു. ഉമ്മൻ ചാണ്ടിഅസാറിന്റെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിന്റെ നിഘണ്ടുവാണ് നഷ്ടമാകുന്നത്.
ഒരു രാഷ്‌ടീയ പ്രവർത്തകൻ എന്നതിലുപരി സമൂഹത്തിന്റെ പൊതുമണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യ പുരോഗതിയുടെ ഉന്നമനത്തിൽ, പാർശ്വവത്കരിക്കപ്പെട്ടവരുടെയും, ആലംബരുടെയും വ്യവഹാര തീർപ്പുകളിൽ, പ്രവാസികളോടുള്ള കരുതലിൽ, സഭയുടെ ആത്മീയ ഗുണനിലവാരത്തിൽ, സൂര്യ തേജസായിട്ടാണ് അദ്ദേഹം വിരാചിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, പാർട്ടി പ്രവർത്തകർക്കും ഓര്‍മ്മത്തിരകളും നൊമ്പരത്തിന്റെ കണ്ണീര്‍പുഷ്പ ങ്ങളും നല്‍കിക്കൊണ്ടായിരുന്നു ഈ കർമ്മയോഗിയുടെ വിടവാങ്ങൽ. കേരള രാഷ്ട്രീയത്തില്‍ ഊജ്ജ്വലശോഭയായി വിരാചിച്ച ഉമ്മൻ ചാണ്ടിഅസാറിന് അശ്രു പൂജകൾ അർപിക്കുന്നു.
ഏറ്റവും കൂടുതൽ (19,078) ദിവസം നിയമസഭ സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994).
പന്ത്രണ്ടാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയായി 53 വർഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 2023 വരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും, 2018 മുതൽ 2023 വരെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു.
കേരളത്തിന്റെ മായാത്ത വിസ്‌മയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണ പരിപാടികളുടെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരളാ ചാപ്റ്റർ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 9 മണിക്ക് (ഈസ്റ്റേൺ ടൈം) സൂം ഫ്ലാറ്റുഫോമിൽ അനുശോചനയോഗം സംഘടിപ്പിക്കുന്നു.