2023 ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ കാനഡയിലുടനീളം ഭവന വില്‍പ്പനയിലും വിലയിലും കുറവുണ്ടായതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍(സിആര്‍ഇഎ). എന്നാല്‍ മെയ് മാസത്തെ അപേക്ഷിച്ച് വില്‍പ്പന അല്‍പ്പം ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കനേഡിയന്‍ മള്‍ട്ടിപ്പിള്‍ ലിസ്റ്റിംഗ് സര്‍വീസില്‍(MLS) രജിസ്റ്റര്‍ ചെയ്ത ഭവന വില്‍പ്പന 2024 മെയ് മുതല്‍ ജൂണ്‍ വരെ 3.7 ശതമാനം വര്‍ധിച്ചു. എങ്കിലും 2023 ജൂണിനെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പന 9.4 ശതമാനം കുറവാണ്.
2024 ജൂണില്‍ കാനഡയിലെ ശരാശരി പാര്‍പ്പിട വില 696,179 ഡോളറാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.6 ശതമാനം കുറവാണ്. രാജ്യത്തെ ചെലവേറിയ നഗരങ്ങളായ ടൊറന്റോ, വാന്‍കുവര്‍ എന്നീ വിപണികളില്‍ വില കുറയുകയാണ്. എന്നാല്‍ കാല്‍ഗറി, എഡ്മന്റണ്‍, മോണ്‍ട്രിയല്‍, അറ്റ്‌ലാന്റിക് കാനഡ തുടങ്ങിയ അഫോര്‍ഡബിള്‍ നഗരങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ആദ്യം പ്രവചിച്ചതിനേക്കാള്‍ 2024 ലെ ശരാശരി വീടിന്റെ വില ആദ്യം പ്രവചിച്ചതിനേക്കാള്‍ കുറവാണെന്ന് CREA പറയുന്നു. ജൂണ്‍ 6ന് ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് ക്വാര്‍ട്ടര്‍ പോയിന്റ് വെട്ടിക്കുറച്ചതിന് ശേഷം കഴിഞ്ഞ മാസത്തെ ഭവന വില്‍പ്പനയില്‍ കാര്യമായ ഉയര്‍ച്ചയിലുണ്ടായില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.