സ്വന്തം നാട്ടില്‍ നിന്നും മാറി കനേഡിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജോലിചെയ്യുന്നവര്‍ക്കും അവരുടെ വ്യക്തിഗത വസ്തുക്കള്‍ നാടുകളിലേക്ക് അയക്കുന്നതിനുള്ള നിരക്ക് കുറച്ച് വെസ്റ്റ്‌ജെറ്റ്. വെസ്റ്റ്‌ജെറ്റ് കാര്‍ഗോയുടെ ഭാഗമായാണ് ക്യാമ്പസ് എയര്‍ എന്ന പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ആഭ്യന്തര ഷിപ്പിംഗിനായുള്ള ചരക്ക് നിരക്കില്‍ 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്യുന്നു.
വെസ്റ്റ്‌ജെറ്റ് കാര്‍ഗോയില്‍ സ്വകാര്യ വസ്തുക്കള്‍ കൊണ്ടുപോകുന്നതില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും നേരിടുന്ന വെല്ലുവിളി തിരിച്ചറിഞ്ഞാണ് പുതിയ പ്രോഗ്രാം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വെസ്റ്റ്‌ജെറ്റ് കാര്‍ഗോ എക്‌സിക്യുട്ടീവ് പ്രസിഡന്റ് ക്രിസ്റ്റിന്‍ ഡെ ബ്രുജിന്‍ പറഞ്ഞു.
വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, പെഡല്‍ ബൈക്കുകള്‍, പുസ്തകങ്ങള്‍, ബാറ്ററി നീക്കം ചെയ്ത ഇലക്ട്രോണിക്‌സ് വസ്തുക്കള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവ ഷിപ്പ് ചെയ്യാവുന്ന വസ്തുക്കളാണ്. അതേസമയം, ബാറ്ററികള്‍ നീക്കം ചെയ്യാന്‍ സാധിക്കാത്ത ഇലക്ട്രോണിക്‌സ്, റീട്ടെയ്ല്‍ വസ്തുക്കള്‍, ഭക്ഷണ സാധനങ്ങള്‍, നശിച്ചുപോകുന്നവ, വളര്‍ത്തുമൃഗങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, ആഭരണങ്ങള്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിലയേറിയ വസ്തുക്കള്‍ തുടങ്ങിയവ കാര്‍ഗോയില്‍ കയറ്റി അയക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള യൂണിവേഴ്‌സിറ്റികള്‍:
.University of Calgary
.University of Lethbridge
.University of Alberta
.University of British Columbia & Okanagan
.Ambrose University
.Concordia University
.McGill University
.Universite de Montreal
.Concordia University of Alberta