ഫോറിന്‍ ക്രെഡന്‍ഷ്യല്‍ റെക്കഗ്നിഷന്‍: ബീസിയില്‍ പുതിയ മാറ്റങ്ങള്‍ 

By: 600002 On: Jul 9, 2024, 10:57 AM

 


ബീസിയില്‍ ഫോറിന്‍ ക്രെഡന്‍ഷ്യല്‍ റെക്കഗ്നിഷന്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിയമം ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രവിശ്യയില്‍ അന്താരാഷ്ട്രതലത്തിലുള്ള യോഗ്യത അംഗീകരിക്കപ്പെടുന്നതിനും അപേക്ഷകര്‍ക്കുള്ള പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ഈ നിയമം നിരവധി മാറ്റങ്ങള്‍ വരുത്തുന്നു. മാറ്റങ്ങളില്‍ കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ്, ചില അപേക്ഷകര്‍ക്കുള്ള ഭാഷാ പരിശോധന, അന്തര്‍ദേശീയ അപേക്ഷകര്‍ക്കുള്ള അധിക ഫീസ് എന്നിവ നീക്കം ചെയ്യുന്നു. എഞ്ചിനിയര്‍, അക്കൗണ്ടന്റ്, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ തുടങ്ങി 29 ഓളം തൊഴിലുകള്‍ക്ക് ഇത് ബാധകമാണ്. 

ആഭ്യന്തര അപേക്ഷകരെക്കാള്‍ അന്താരാഷ്ട്ര അപേക്ഷകര്‍ അവരുടെ റെഗുലേറ്ററി ബോഡിക്ക് കൂടുതല്‍ പണം നല്‍കേണ്ടതില്ലെന്നും ഒരു ഇന്റര്‍നാഷണല്‍ ക്രെഡന്‍ഷ്യല്‍ റെക്കഗ്നിഷന്‍ സൂപ്രണ്ടിനെ നിയമിക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.canadavisa.com/landing-settlement-canada-british-columbia.html    എന്ന ലിങ്ക് സന്ദര്‍ശിക്കുക.