വീടുകളില്‍ ഹീറ്റ് പമ്പ് സ്ഥാപിക്കുന്നതിനുള്ള ചെലവ് നികത്താന്‍ സഹായിക്കുന്ന ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരിന്റെ റിബേറ്റ് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒരു കുടുംബത്തിന്റെ വരുമാന നിരക്കിനെ അടിസ്ഥാനമാക്കി ഹീറ്റ് പമ്പുകള്‍ സ്ഥാപിക്കാനുള്ള ക്ലീന്‍ബീസി ബെറ്റര്‍ ഹോംസ് എനര്‍ജി സേവിംഗ്‌സ് പ്രോഗ്രാം റിബേറ്റ് ഇപ്പോള്‍ 16,000 ഡോളറായി വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. താഴ്ന്ന വരുമാനക്കാരുള്‍പ്പെട്ട ആദ്യ ശ്രേണിയ്ക്ക് 9,500 ഡോളര്‍ എന്ന മുന്‍ നിരക്കാണ് 16,000 ഡോളറായി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇടത്തരം വരുമാനക്കാര്‍ക്കുള്ള രണ്ടാം ശ്രേണിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 9500 ഡോളറില്‍ നിന്നും 12,000 ഡോളറാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, 10,500 ഡോളര്‍ വരെ റിബേറ്റ് നല്‍കുന്നതിന് ഉയര്‍ന്ന വരുമാനക്കാര്‍ക്കായി മൂന്നാം നിര വരുമാന ശ്രേണി കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഈയാഴ്ച വര്‍ധിപ്പിച്ച റിബേറ്റുകള്‍ നേടുന്നതിന് അര്‍ഹരായവര്‍ക്ക് അപേക്ഷിച്ച് തുടങ്ങാം.
റിബേറ്റ് പ്രോഗ്രാമിലെ മാറ്റങ്ങള്‍ മുന്‍കൂര്‍ പണം നല്‍കാതെ തന്നെ സൗജന്യ ഹീറ്റ് പമ്പിലേക്ക് മാറാന്‍ നിരവധി കുടുബങ്ങളെ പ്രാപ്താരാക്കുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് പ്രോഗ്രാിനായി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് കോണ്‍ട്രാക്റ്റര്‍മാര്‍ ഫൈനല്‍ ഇന്‍വോയിസില്‍ നിന്ന് റിബേറ്റുകള്‍ കുറയ്ക്കും.