കാല്‍ഗറിയില്‍ ജല വിതരണ പ്രതിസന്ധി അവസാനിക്കാറായെന്ന പ്രതീക്ഷ നല്‍കി ജല നിയന്ത്രണങ്ങള്‍ ഇളവ് പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ വാട്ടര്‍ സേവിംഗ് നിയന്ത്രണങ്ങള്‍ പതുക്കെ പിന്‍വലിക്കാമെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് അറിയിച്ചു. വീടുകളില്‍ സാധാരണ ജല ഉപയോഗത്തിലേക്ക് സാവധാനം മടങ്ങാമെന്ന് ഗോണ്ടെക്ക് പറഞ്ഞു. ജലവിതരണ പൈപ്പിലെ തകരാറുകള്‍ പരിഹരിച്ചതായും പരിശോധനകള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കുന്ന പക്ഷം ജല വിതരണം സാധാരണനിലയില്‍ പുന:സ്ഥാപിക്കുമെന്നും ഗോണ്ടെക് വ്യക്തമാക്കി. ഒരു മാസം മുമ്പ് നോര്‍ത്ത്‌വെസ്‌റ്റേണ്‍ കാല്‍ഗറിയിലെ പ്രധാന ജലവിതരണ പൈപ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലുടനീളം ജലനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ഈ ആഴ്ച അവസാനം കാല്‍ഗറിയിലെ പ്രാദേശിക അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മേയര്‍ അറിയിച്ചു. ജൂണ്‍ 5 ന് ശേഷം ആദ്യമായി ബിയര്‍സ്‌പോ സൗത്ത് ഫീഡര്‍ മെയിന്‍ ജലവിതരണത്തിന് സജ്ജമായതായി ഗോണ്ടെക് പറഞ്ഞു. ജലപ്രതിസന്ധി സമയത്ത് നഗരത്തില്‍ താമസിക്കുന്നവരുടെ സഹകരണത്തിനും സഹായത്തിനും നന്ദിയറിക്കുന്നതായും ഗോണ്ടെക് പറഞ്ഞു.