കാനഡ ചൈല്‍ഡ് ബെനിഫിറ്റ്: അടുത്ത ആഴ്ച മുതല്‍ ആനുകൂല്യം വര്‍ധിക്കും 

By: 600002 On: Jun 27, 2024, 11:55 AM

 


കാനഡ ചൈല്‍ഡ് ബെനിഫിറ്റ്(CCB) തുക അടുത്ത ആഴ്ച മുതല്‍ വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2018 മുതല്‍ ജീവിതച്ചെലവ് നേരിടാന്‍ മാതാപിതാക്കളെ മികച്ച രീതിയില്‍ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ചതായി കാനഡ ചൈല്‍ഡ് ബെനിഫിറ്റ്. എല്ലാ വര്‍ഷവും ജൂലൈ 1 ന് ആരംഭിച്ച് അടുത്ത വര്‍ഷം ജൂണ്‍ 30 വരെ ആനുകൂല്യം ലഭ്യമാകും. 

കഴിഞ്ഞ വര്‍ഷം ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി ആന്വല്‍ കാനഡ ചൈല്‍ഡ് ബെനിഫിറ്റ് പേയ്‌മെന്റ് സര്‍ക്കാര്‍ 7,437 ഡോളറായി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം തുക വര്‍ധിപ്പിക്കുമെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെലവപ്‌മെന്റ് കാനഡ അറിയിച്ചു. 2024 ല്‍ കുട്ടികളുടെ നികുതി അടവ് 4.7 ശതമാനം വര്‍ധിപ്പിക്കും. അതിനാല്‍ ആറ് വയസ്സിന് താഴെയുള്ള കുട്ടിക്ക് പരമാവധി ആനുകൂല്യം 350 ഡോളറായി വര്‍ധിക്കും. അതായത് 7,437 ഡോളറില്‍ നിന്നും 7,787 ഡോളറായി ഉയരും. 

ആനുകൂല്യം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.