ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങള്‍: പട്ടികയില്‍ കനേഡിയന്‍ നഗരങ്ങളായ ടൊറന്റോയും വാന്‍കുവറും

By: 600002 On: Jun 17, 2024, 8:33 AM

  

 

 

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ കാനഡയിലെ ടൊറന്റോയും വാന്‍കുവറും ഇടംപിടിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഭവന വിലകള്‍ വിശകലനം ചെയ്യുന്ന ഡെമോഗ്രാഫിയ നടത്തിയ ഗ്ലോബല്‍ സ്റ്റഡിയിലാണ് കാനഡയില്‍ ഭവന വില ഏറ്റവും ഉയര്‍ന്ന നഗരങ്ങളെ കണ്ടെത്തിയത്. രാജ്യത്തെ ചില പ്രധാന നഗര കേന്ദ്രങ്ങളില്‍ വീട് വാങ്ങുന്നതിനുള്ള ഉയര്‍ന്ന വില പ്രതിസന്ധി തീര്‍ക്കുന്ന പശ്ചാത്തലത്തിലാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. കാല്‍ഗറി, ഓട്ടവ, മോണ്‍ട്രിയല്‍ എന്നീ നഗരങ്ങളാണ് ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരം എഡ്മന്റണ്‍ ആണ്. 

12.3 സ്‌കോര്‍ നേടി വാന്‍കുവര്‍ മൂന്നാം സ്ഥാനത്തും 9.3 സ്‌കോര്‍ നേടി ടൊറന്റോ 11 ആം സ്ഥാനത്തുമാണ്. വില വര്‍ധിക്കുന്നതിനൊപ്പം ഭവന വില്‍പ്പന കുറയുന്നതും ഭവന വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 2030 ഓടെ രാജ്യത്ത് അഫോര്‍ഡബിളായ വീടുകള്‍ വിതരണം ചെയ്യുന്നതിന് 3.5 മില്യണ്‍ അധിക വീടുകള്‍ കൂടി നിര്‍മിക്കേണ്ടതുണ്ടെന്ന് കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ പറയുന്നു.