ഈ വര്‍ഷത്തെ കാല്‍ഗറി സ്റ്റാംപേഡില്‍ ആഘോഷപൂര്‍വ്വം പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ സ്റ്റാംപേഡില്‍ പങ്കെടുക്കാനുള്ള വഴികളുണ്ട്. പരിപാടിയില്‍ സന്ദര്‍ശകര്‍ക്കായി വിവിധ ഡിസ്‌കൗണ്ടുകളും ഡീലുകളും സജ്ജമാക്കിയിരിക്കുകയാണ്. ഈ സമ്മര്‍സീസണില്‍ നടക്കുന്ന സ്റ്റാംപേഡില്‍ 49 ഡോളറിന്(ജിഎസ്ടി ഉല്‍പ്പെടെ) സ്റ്റാംപീഡ് സൂപ്പര്‍പാസ് വാങ്ങുകയാണെങ്കില്‍ പത്ത് ദിവസത്തേക്ക് അണ്‍ലിമിറ്റഡ് എന്‍ട്രി ലഭിക്കും. പാസുകള്‍ ജൂലൈ നാല് വരെ വാങ്ങാം. പങ്കെടുക്കുന്ന കോസ്റ്റ്‌കോ ലൊക്കേഷനുകളില്‍ നിന്ന് 39.99 ഡോളറിന് സ്റ്റാംപേഡ് ബക്കുകള്‍ 50 ഡോളറിന് വാങ്ങുക. തുടര്‍ന്ന് റൈഡുകള്‍ മുതല്‍ റേഡിയോ, ഈവനിംഗ് ഷോ ടിക്കറ്റുകള്‍ വരെയുള്ളവയ്ക്ക് അവ റിഡീം ചെയ്യാവുന്നതാണ്.
ഇവ കൂടാതെ മറ്റ് അനവധി ഡിസ്‌കൗണ്ടുകളും ഡീലുകളും സ്റ്റാംപേഡില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സ്‌നേക്ക് എ പീക്ക്, പരേഡ് ടു പാര്‍ക്ക്, ടിം ഹോര്‍ട്ടന്‍സ് ഫാമിലി ഡേ, ടിസി എനര്‍ജി കമ്മ്യൂണിറ്റി ഡേ തുടങ്ങിയ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കും പണം ലാഭിക്കാം.