രണ്ട് സന്ദര്‍ശകര്‍ക്ക് നേരെ ഉണ്ടായ കരടിയുടെ ആക്രമണത്തെ തുടര്‍ന്ന് വാട്ടര്‍ടണ്‍ ലേക്‌സ് നാഷണല്‍ പാര്‍ക്കിലെ ട്രെയിലുകളും ക്യാമ്പ്ഗ്രൗണ്ടുകളും അടച്ചിടുന്നതായി പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ക്രാന്‍ഡല്‍ ലേക്കില്‍ നിന്നും റൂബി റിഡ്ജിലേക്ക് സഞ്ചരിക്കുകയായിരുന്ന രണ്ട് പേര്‍ക്ക് നേരെയാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ഇരുവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.
ബിയര്‍ സ്േ്രപ ഉപയോഗിച്ചാണ് ഇവര്‍ കരടിയില്‍ നിന്നും രക്ഷപ്പെട്ടതെന്ന് പാര്‍ക്ക്‌സ് കാനഡ പറഞ്ഞു. ഇരുവരുടെയും പരുക്ക് സാരമുള്ളതല്ല. പാര്‍ക്ക്‌സ് അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നാലെ ക്രാന്‍ഡല്‍ ലേക്കിന് സമീപമുള്ള പ്രദേശങ്ങളെല്ലാം അടച്ചിടുന്നതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകരെ അനുവദിക്കുകയില്ലെന്നും പാര്‍ക്ക്‌സ് കാനഡ വ്യക്തമാക്കി.