ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതില്‍ നെറ്റി ചുളിച്ചവരാണ് പലരും. ഇതിന് കാരണം ഐപിഎല്ലില്‍ താരത്തിന്റെി മങ്ങിയ പ്രകടനമായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും താരം ഒരേ പോലെ പരാജയപ്പെട്ടു. മുംബൈ ക്യാപ്റ്റന്‍സി വിവാദത്തില്‍ ഹാര്‍ദിക് ക്രിക്കറ്റ് ലോകത്ത് പ്രതികൂട്ടിലായി. എന്നാല്‍ ഇതിനൊക്കെ കണക്ക് തീര്‍ക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍. വിമര്‍ശനങ്ങള്‍ക്കെല്ലാം ഗംഭീര മറുപടി.
ഇപ്പോള്‍ പാകിസ്ഥാനെതിരെ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബുമ്ര. ഇന്ത്യ - പാകിസ്ഥാന്‍ ട്വന്റി 20 മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറി ഹാര്‍ദിക് പാണ്ഡ്യ. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാകിസ്ഥാനെതിരായ ത്രില്ലര്‍ പോരില്‍ നിര്‍ണായക രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. അപകടകാരികളായ ഫഖര്‍ സമാനും ഷദബ് ഖാനും ഹാര്‍ദികിന്റെ് ബൗളിംഗില്‍ കൂടാരം കയറി.