ബീസി ലോവര്‍ മെയിന്‍ലാന്‍ഡ് ഹോസ്പിറ്റലുകളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഡോക്ടര്‍മാരെ വന്‍ തുക വേതനം വാഗ്ദാനം ചെയ്ത് നിയമിക്കാന്‍ പദ്ധതിയിടുകയാണ് ഹെല്‍ത്ത് അതോറിറ്റി. ഏറ്റവും ബുദ്ധിമുട്ടുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യവും കഴിവുമുള്ള ഡോക്ടര്‍മാരെയാണ് നിയമിക്കാന്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ നിയമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് 4,125 ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മിഷന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് ഫ്രേസര്‍ ഹെല്‍ത്തില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രവുമല്ല, ഓവര്‍നൈറ്റ് വീക്കെന്‍ഡ് ഷിഫ്റ്റ് കവര്‍ ചെയ്യുന്നതിന് ആയിരക്കണക്കിന് ഡോളര്‍ വേതന വര്‍ധനവാണ് ഫിസിഷ്യന്‍മാര്‍ക്ക് നല്‍കേണ്ടത്. ഫെബ്രുവരിയില്‍ ഓഫര്‍ ഒരു ഷിഫ്റ്റിന് 3,200 ഡോളറായി ഉയര്‍ന്നിരുന്നു.
ലാംഗ്ലി മെമ്മോറിയല്‍, അബോട്ട്‌സ്‌ഫോര്‍ഡ് റീജിയണല്‍ പീസ് ആര്‍ച്ച് ഹോസ്പിറ്റല്‍ എന്നിവടങ്ങളില്‍ സമ്മര്‍സീസണില്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വളരെ കുറച്ച് ഡോക്ടര്‍മാരാണ് സൈന്‍ അപ്പ് ചെയ്തിരിക്കുന്നത്. ഇത് നീണ്ട കാത്തിരിപ്പ് സമയത്തിനും ഇടയാക്കും.
എല്ലാ സമ്മര്‍സീസണിലും ഇത് ഒരു വെല്ലുവിളിയാണെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ പറയുന്നു. ഫ്രേസര്‍ ഹെല്‍ത്ത് ഈ വിഷയത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പുതിയ കോംപന്‍സേഷന്‍ എഗ്രിമെന്റ് സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.