ഒന്റാരിയോയിലെ നിരത്തുകളില്‍ ട്രാഫിക് നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമനിര്‍മാണം ഉടന്‍ കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി പ്രബ്മീത് സര്‍ക്കറിയ വ്യക്തമാക്കി.
നിയമം പാസാക്കിയാല്‍ ട്രാഫിക് ലംഘനത്തിന് പിടിയിലാകുന്നവര്‍ക്ക് പുതിയ പിഴകള്‍ കൂടി ചുമത്തും. ഡ്രൈവിംഗ് നിയമ ലംഘന കേസുകളില്‍ ശിക്ഷിക്കപ്പെട്ട ആളുകളുടെ വാഹനത്തില്‍ ഇഗ്നിഷന്‍ ഇന്റര്‍ലോക്ക് ഉപകരണം സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.
മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും, നിര്‍ബന്ധിത പരിഹാര വിദ്യാഭ്യാസവും ഏര്‍പ്പെടുത്തും. അതേസമയം, വാഹനമോടിച്ച് മരണത്തിന് കാരണമാകുന്ന കുറ്റവാളികള്‍ക്ക് ആജീവാനന്ത ലൈസന്‍സ് നിരോധനവും പുതിയ നിയമനിര്‍ണാണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.