ദ്രുതഗതിയില്‍ വര്‍ധിച്ചുവരുന്ന വാടകച്ചെലവില്‍ മറ്റ് വലിയ കനേഡിയന്‍ നഗരങ്ങള്‍ക്കൊപ്പം എഡ്മന്റണും പട്ടികയില്‍ മുന്നിലേക്കെത്തുന്നതായി Zumper റിപ്പോര്‍ട്ട്. കാല്‍ഗറിക്കൊപ്പം വാടക വിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് എഡ്മന്റണിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എഡ്മന്റണില്‍ വാടക നിരക്ക് 23.9 ശതമാനം ഉയര്‍ന്നു.
ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ 23 ല്‍ 21 ആം സ്ഥാനത്താണ് എഡ്മന്റണ്‍. നഗരത്തില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം 1,350 ഡോളറാണ് നിരക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 2.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.