കാല്‍ഗറിയില്‍ വാടക വില കുതിച്ചുയര്‍ന്നു: റിപ്പോര്‍ട്ട് 

By: 600002 On: May 16, 2024, 8:09 AM

 

കാല്‍ഗറിയില്‍ വാടക വില ഈ വര്‍ഷം കുതിച്ചുയര്‍ന്നു. നിലവില്‍ കാല്‍ഗറിയില്‍ വണ്‍ ബെഡ്‌റൂം വാടക നിരക്ക് 1,810 ഡോളറാണെന്ന് റെന്റല്‍ പ്ലാറ്റ്‌ഫോം സംപര്‍(Zumper) റിപ്പോര്‍ട്ട് ചെയ്യുന്നു. വാടക നിരക്കില്‍ കാല്‍ഗറി 12 ാം സ്ഥാനത്താണ്. വാടക നിരക്കില്‍ പ്രതിവര്‍ഷം 3.4 ശതമാനം വര്‍ധനവാണ് ഉണ്ടായത്.  2016 ല്‍ വാന്‍കുവറില്‍ റിപ്പോര്‍ട്ട് ചെയ്ത വാടക നിരക്കിന് സമാനമാണ് നിലവില്‍ കാല്‍ഗറിയുടെ വാടക നിരക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയില്‍ വാടക നിരക്കില്‍ ഒന്നാം സ്ഥാനത്ത് വാന്‍കുവറാണ്. വാന്‍കുവറില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വില 2,660 ഡോളറാണ്. 

കാല്‍ഗറിയില്‍ വണ്‍, ടു ബെഡ്‌റൂം യൂണിറ്റുകളുടെ നിരക്കില്‍ പ്രതിമാസം നേരിയ കുറവുണ്ടായിരുന്നുവെങ്കിലും ടു-ബെഡ്‌റൂം യൂണിറ്റിന് വില കഴിഞ്ഞ വര്‍ഷം 7.2 ശതമാനം വര്‍ധിച്ചു. 

വാന്‍കുവര്‍, ടൊറന്റോ, ബേണബി, വിക്ടോറിയ, ഹാലിഫാക്‌സ് എന്നിവടങ്ങളാണ് കാനഡയില്‍ ഏറ്റവും കൂടുതല്‍ വാടക നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.