വിമാനത്തില്‍ ഉറങ്ങാനായി യുവതി കയറിക്കിടന്നത് ഓവര്‍ഹെഡ് സ്‌റ്റോറേജ് കംപാര്‍ട്ട്‌മെന്റില്‍. യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഓവര്‍ഹെഡ് ബിന്നിനുള്ളില്‍ സ്ത്രീ കിടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അല്‍ബുക്വെര്‍ക്കില്‍ നിന്നും ഫീനിക്‌സിലേക്കുള്ള സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവമെന്ന് ഏവിയേഷന്‍ ന്യൂസ് സൈറ്റായ FL360 aero പറയുന്നു. ടേക്ക്ഓഫിന് മുമ്പാണ് സംഭവമെന്നാണ് കരുതുന്നത്.
വിമാനം പുറപ്പെടുന്നതിന് മുമ്പ് ജീവനക്കാരാണ് യാത്രക്കാരി വിമാനത്തില്‍ ബിന്നില്‍ കിടക്കുന്നതായി കണ്ടെത്തിയതെന്ന് വീഡിയോ പകര്‍ത്തിയയാള്‍ പറഞ്ഞു. സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി എയര്‍ലൈന്‍ പ്രതിനിധി പറഞ്ഞു.